+

സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. നടി സീമാ ജി. നായരാണ് മരണവാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ അറിയിച്ചത്. രണ്ട് വർഷത്തോളമായി സിദ്ധാർഥ് രോഗവുമായി പോരാടുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സിദ്ധാർഥിന്റെ ആരോഗ്യകാര്യങ്ങൾ നോക്കിയിരുന്നത് സീമയായിരുന്നു. കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ ടെലിവിഷൻ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

'പ്രതീക്ഷകൾ അസ്തമിച്ചു. പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി, മനസ്സും ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു. ഇന്ന് ഈശ്വരൻ തീരുമാനിച്ചു, നീ കൂടുതൽ വേദനിക്കണ്ടായെന്ന്. വയ്യ സിദ്ധാർഥ്, തളർന്നുപോകുന്നു.' -ഇതാണ് സീമാ ജി. നായർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.


More News :
facebook twitter