എക്‌സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയ്ക്ക് കുരുക്ക് മുറുക്കുന്നതാണ് സ്വന്തം മൊഴി. സിപിഎംആര്‍ എല്ലിന് ഐടി കമ്പനിയായ എക്‌സലോജിക്ക് നല്‍കിയ സേവനത്തിനാണ് പണം കൈപ്പറ്റിയതെന്നായിരുന്നു വീണയുടെ വിശദീകരണം എന്നാല്‍. എസ്എഫ്‌ഐഒക്ക് നല്‍കിയ മൊഴിയില്‍ സിഎംആര്‍എല്ലിന് ഒരു സേവനവും നല്‍കിയില്ലെന്ന് വീണ സമ്മതിക്കുന്നു. കേസുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളും ഇടപാടുകളുമായി ബന്ധപ്പെട്ട 114 രേഖകളും അടക്കമുള്ള തെളിവുകള്‍ അടക്കം വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് വീണ ടി സേവനം നല്‍കിയില്ലെന്ന് സമ്മതിക്കേണ്ടി വന്നതെന്ന് കുറപത്രത്തില്‍ പറയുന്നു.
കൂടാതെ സിഎംആര്‍എല്‍ ഐടി വിഭാഗം മേധാവിയും വീണയുടെ മൊഴി ശരിവെച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കരിമണല്‍ കമ്പനിയായ സിഎംആറില്‍ നിന്ന് സേവനം ഒന്നും നല്‍കാതെ വീണ ടിയുടെ എക്‌സാലോജിക് 2.7 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ കണ്ടെത്തല്‍. കേസില്‍ എറണാകുളം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.