ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായ പശ്ചാത്തലത്തില്‍ ഭീകരന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് സൈന്യം. കൊല്ലപ്പെട്ട മൂന്നാമത്തെ ഭീകരന്റെ വിവിരങ്ങളാണ് പുറത്ത് വിട്ടത്. ഷോപ്പിയാന്‍ സ്വദേശി അമീര്‍ അഹമ്മദ് ദാര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത് . ഇയാളുടെ വീട് കഴിഞ്ഞ മാസം 26ന് ജില്ലാ ഭരണകൂടം പൊളിച്ചിരുന്നു. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്.