പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം ; സര്‍ക്കാര്‍ നഷ്ടപരിഹാര തുക കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

02:53 PM Jul 01, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പൂക്കോട് വെറ്റിനറി സർവകലാശയിൽ റാഗിങ്ങിനിരയായ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാര തുക കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തുക 10 ദിവസത്തിനകം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഏഴ് ലക്ഷം നഷ്ടം പരിഹാരം നല്‍കാനാണ് മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. എട്ട് മാസം കഴിഞ്ഞിട്ടും സർക്കാർ പണം കെട്ടിവെച്ചില്ല. സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.