സന്നിധാനത്തു നിന്ന് ശേഖരിച്ച സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതാണ് കുറ്റപത്രം സമർപ്പിക്കാൻ തടസ്സമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. എത്രത്തോളം സ്വർണ്ണം നഷ്ടമായി എന്നതിൽ വ്യക്തത വരുത്താൻ ഈ പരിശോധനാ ഫലം അനിവാര്യമാണ്. ലാബ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ സാധിക്കൂ എന്ന് എസ്.ഐ.ടി അറിയിച്ചു.
അതേസമയം, ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിക്കും. കൊടിമര പുനർനിർമ്മാണത്തിൽ അഴിമതി നടന്നതായി നിലവിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിജിലൻസ് നൽകുന്ന സൂചന. ഈ രണ്ട് റിപ്പോർട്ടുകളും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
കവർച്ചാ കേസിലെ പ്രതികൾക്ക് ഇതിനോടകം തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിട്ടുണ്ട്. അന്വേഷണം ഇനിയും നീണ്ടുപോകുന്നത് കേസിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക ഉയരുന്നുണ്ട്.