ഗുണ്ട ബിനു ഇനി ഓർമ; ശരത് ഉണ്ണിത്താൻ അമേരിക്കയിൽ കുഴഞ്ഞുവീണു മരിച്ചു

04:08 PM Apr 04, 2026 | വെബ് ടീം

മിമിക്രി കലാകാരനും  സോഷ്യൽ മീഡിയാ റീലുകളിലൂടെ ശ്രദ്ധേയനുമായ ശരത് ഉണ്ണിത്താൻ  അന്തരിച്ചു. അമേരിക്കയിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.ഗുണ്ടാ ബിനു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വിയോഗവിവരം സംബന്ധിച്ച് നടി സ്നേഹ ശ്രീകുമാർ ഫേസ്ബുക്ക് കുറിപ്പ് ഇട്ടതോടെ നിരവധി പേരാണ് ആദരാഞ്ജലികളുമായി എത്തുന്നത്. മാർച്ച് 31ന് ഇദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു.

റീലുകള്‍ ചെയ്യാന്‍ പ്രത്യേകം കോസ്റ്റ്യൂംതന്നെ ശരത്തിനുണ്ടായിരുന്നു. വലിയ മീശയും കട്ടിപ്പുരികവും മറുകും തലയില്‍ കെട്ടുമായി എത്തുന്ന ശരത്തിന്‍റെ വീഡിയോകള്‍ പൊട്ടിച്ചിരി തീർത്തിട്ടുണ്ട് 

"പ്രിയ കലാകാരന്‍, അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ, അമേരിക്കയില്‍ വച്ച് മരണപ്പെട്ട വിവരം വേദനയോടെ അറിയിക്കുന്നു.

More News :

സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു.മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.," സ്നേഹ കുറിച്ചു.