+

പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്ത് നിന്നെത്തിയ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തിരുവല്ല: പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്ത് നിന്നെത്തിയ മകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. നിരണം സ്വദേശി എബ്രഹാം ഡാനിയേല്‍ (40) ആണ് മരിച്ചത്.ഒരു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു എബ്രഹാമിന്റെ പിതാവ് നിരണം പണിക്കശ്ശേരില്‍ പി ജി ഡാനിയേല്‍ (80). തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം.

വിവരമറിഞ്ഞ് മറ്റ് രണ്ട് സഹോദരങ്ങള്‍ക്കൊപ്പമാണ് എബ്രഹാം ഡാനിയേല്‍ ചൊവ്വാഴ്ച ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. ശനിയാഴ്ചയായിരുന്നു ഡാനിയേലിന്റെ സംസ്‌കാരം നിശ്ചയിച്ചിരുന്നത്. വ്യാഴാഴ്ച കുടുംബ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം ഉറങ്ങാന്‍ കിടന്ന എബ്രഹാമിന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു.



More News :
facebook twitter