ചോറ്റാനിക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന ശ്രീ ആര്യാസ് ഹോട്ടലിനെതിരെ നടപടി. ചോറ്റാനിക്കര പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്റിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. മലിനജലം സംസ്കരിക്കാൻ സംവിധാനമില്ല. ഈ മലിന ജലവുമായി സമ്പർക്കം വരുന്ന രീതിയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്.
കൂടാതെ ഹോട്ടലിനു ലൈസൻസ് ഹാജരാക്കാൻ സാധിച്ചില്ല. ഹോട്ടലിനു അടച്ചുപൂട്ടലിനു നോട്ടീസും 25,000രൂപ പിഴയും നൽകി.
More News :