കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ശനിയാഴ്ച വരെ തുടരും. ലോകനേതാക്കളെയും രാഷ്ട്രത്തലവന്മാരെയും കൂടാതെ ലോകമെമ്പടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരില്‍ കാണാന്‍ എത്തും. ശനിയാഴ്ചയാണ് മാര്‍പാപ്പയുടെ സംസ്കാരം നടക്കുക. റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിലാണ് സംസ്കാര ചടങ്ങുകള്‍.