കൊല്ലത്ത് തെരുവുനായ ആക്രമണത്തില്‍ യുവതിക്കും ഏഴ് മാസം പ്രായമായ കുട്ടിക്കും പരിക്ക്. കൊട്ടാരക്കര സ്വദേശിനി അമൃത മുരളിക്കും കുഞ്ഞിനുമാണ് പരിക്കേറ്റത്. തെരുവുനായ ആക്രമണത്തില്‍ കുട്ടിയുടെ ഇടത് കാലിലെ അസ്ഥിക്ക് പൊട്ടല്‍ ഏറ്റു.കുഞ്ഞുമായി വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അമൃതയുടെ നേര്‍ക്ക് റോഡിലൂടെ പോയ തെരുവുനായകള്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രാണ രക്ഷാര്‍ത്ഥം വീട്ടിനുള്ളിലേക്ക് ഓടി കയറുന്നതിനിടെയാണ് അമൃതയ്ക്കും കുഞ്ഞിനും വീണ് പരിക്കേറ്റത്.