കോഴിക്കോട് കുറ്റിച്ചിറയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

12:04 PM Jul 13, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കോഴിക്കോട് കുറ്റിച്ചിറയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കപ്പക്കൽ സ്വദേശി യഹിയ ആണ് മുങ്ങി മരിച്ചത്. രാവിലെ കുറ്റിച്ചിറയിൽ കുട്ടികൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യഹിയ നീന്തുന്നതിനിടെ കാൽക്കുഴഞ്ഞ് ചെളിയിൽ അകപ്പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് പരിസരത്തുണ്ടായിരുന്ന നീന്തൽ പരിശീലകർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോഴിക്കോട് ബീച്ചിൽ നിന്നും അഗ്നി രക്ഷാ സേന എത്തി 20 മിനിറ്റോളം തെരച്ചിൽ നടത്തിയാണ് യഹിയയെ പുറത്തെടുത്തത്. പ്രാഥമിക ശുശ്രൂഷ ഉൾപ്പെടെ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നീന്തൽ പരിശീലകർ. കുറ്റിച്ചിറ കുളത്തിൽ സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്നും കുളത്തിൽ ചെളിയടിഞ്ഞു കൂടിയത് അപകടത്തിന് ഇടയാക്കിയെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്.