+

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു.കളി കഴിഞ്ഞ്  കുളിക്കാനും മീൻ പിടിക്കാനുമായി പോയ 5 വിദ്യാർത്ഥികളിൽ ഒരാളാണ് മരിച്ചത്. 

മരിച്ചത് 15 വയസുള്ള വിദ്യാർത്ഥി ജിത്തുവാണെന്ന് റിപ്പോർട്ട്.രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. യദു കൃഷ്ണ, പ്ലസ് ടുവിന് പഠിക്കുന്ന ഷാനു വിജയ് എന്നിവർക്കാണ് പരിക്കേറ്റത്.



facebook twitter