കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 9.30ന് നിലവിലെ അധ്യക്ഷൻ കെ. സുധാകരൻ എംപിയിൽ നിന്ന് ചുമതലയേറ്റെടുക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയും ചുമതല ഏൽക്കും