ജനനായകൻ വിവാദം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

09:46 AM Jan 15, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വിജയ് യുടെ അവസാന ചിത്രം ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വിഷയത്തിലെ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കങ്ങളെ അനാവശ്യമായി വിവാദമാക്കിയുള്ള ഇത്തരം പരാതികള്‍ അപകടകരമായ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെയാണ് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം തങ്ങളെ കൂടി കേള്‍ക്കണമെന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ ആവശ്യം.



More News :