പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു

12:07 PM Jul 18, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു.ചെന്നൈയിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.  68 വയസ്സായിരുന്നു. 1989-ൽ പുറത്തിറങ്ങിയ നാളൈയ മനിതൻ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് പ്രവേശിച്ച അദേഹം, 'അസുരൻ, രാജാലി, കടവുൾ, ശിവൻ, ' തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.