+

ജനപ്രിയ പ്രഖ്യാപനങ്ങളുമായി സി.ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ജനപ്രിയ പ്രഖ്യാപനങ്ങളുമായി സി.ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ ധനമന്ത്രി എൻ.മാരി വിൽസൺ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നിർണായക പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം ഉറപ്പാക്കാൻ ലാപ്ടോപ്പുകൾ നൽകുന്ന വെട്രി ലാപ്ടോപ്പ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ടിവികെ മുമ്പോട്ട് വെച്ച അണ്ണൻ സീർ തിട്ടം പദ്ധതിക്ക് 812 കോടി രൂപ മാറ്റിവെച്ചു. വിവാഹിതരാകാൻ പോകുന്ന യുവതികൾക്ക് ഒരു പവന്‍ സ്വര്‍ണവും ഒരു സാരിയും ലഭിക്കുന്നതാണ് പദ്ധതി. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്.

facebook twitter