ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം, മാനസികമായ ഉപദ്രവിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നാസിക് യൂണിറ്റിലെ എട്ടോളം വനിതാ ജീവനക്കാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും മതപരിവർത്തനത്തിനായി നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസിൽ നിധ ഖാൻ ഉൾപ്പെടെ എട്ടുപേർക്കെതിരെ ഒമ്പത് എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ഡാനിഷ് ഷെയ്ഖ്, തൗസിഫ് അക്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതികൾ ഉയർന്നതിനെത്തുടർന്ന് ഇവരെ എല്ലാവരെയും ടിസിഎസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിധ ഖാൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഇത് തള്ളിയതോടെയാണ് ഇവർ ഒളിവിൽ പോയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.