മലപ്പുറം: പത്ത് കിലോ കഞ്ചാവുമായി എക്സൈസ് വേങ്ങരയിൽനിന്ന് അറസ്റ്റ് ചെയ്ത പ്രതി രക്ഷപ്പെട്ടു. ഒഡീഷ സ്വദേശിയായ ഹഡിപ മാച്ചോ (20) എന്ന പ്രതിയാണ് ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.മലപ്പുറം സിവിൽ സ്റ്റേഷനിലെ എക്സൈസ് ഓഫിസിന് സമീപത്ത് നിന്നാണ് പ്രതി ചാടിപോയത്.
പ്രതിക്കായി പൊലീസും എക്സൈസും വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിലോ എക്സൈസിലോ വിവരം അറിയിക്കണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9400069648, 04832735431,9496002870.