+

ഗവർണർ സുപ്രീംകോടതിയിൽ; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം

ന്യൂഡൽഹി: കെടിയു-ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിമാരെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് രാജേന്ദ്ര ആർലേക്കറിന്‍റെ അപ്പീലിലെ ആവശ്യം.

താത്കാലിക വി സി നിയമനങ്ങൾക്ക് യുജിസി ചട്ടം പാലിക്കണമെന്നാണ് വാദം.താൽക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചിരുന്നു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിര വിസി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.


facebook twitter