+

നടി ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്. 60 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസിന്റെ നടപടി.2015 നും 2023 നും ഇടയിൽ, ബിസിനസ്സ് വികസിപ്പിക്കാനെന്ന വ്യാജേന ഇരുവരും തന്നിൽ നിന്ന് 60 കോടി രൂപ വാങ്ങിയെന്നും എന്നാൽ അത് വ്യക്തിപരമായ ചെലവുകൾക്കായി ചെലവഴിച്ചുവെന്നും ദീപക് കോത്താരി ആരോപിക്കുന്നു. ദമ്പതികൾ പണം വായ്പയായി എടുത്തതായും പിന്നീട് നികുതി ലാഭം ചൂണ്ടിക്കാട്ടി നിക്ഷേപമായി കാണിച്ചുവെന്നും ആരോപിക്കപ്പെടുന്നു.പണം നൽകുമ്പോൾ 12% വാർഷിക പലിശ സഹിതം ഒരു നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ നൽകുമെന്ന് തനിക്ക് ഉറപ്പ് നൽകുകയും 2016 ഏപ്രിലിൽ ശിൽപ ഷെട്ടി അദ്ദേഹത്തിന് രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നൽകിയെന്നും പറഞ്ഞു. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഷെട്ടി ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം രാജിവെക്കുകയായിരുന്നു. 



More News :
facebook twitter