+

ജാനകി സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയേക്കും

ജാനകി സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയേക്കും. സിനിമക്ക് ജാനകി എന്ന പേരിടാതിരിക്കാന്‍ വ്യക്തമായ കാരണം അറിയിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ജാനകി എന്ന പേര് എന്തിന് മാറ്റണമെന്നും പേരിന് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചിരുന്നു. സിനിമയ്ക്ക് എന്ത് പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡ് കലാകാരന്‍മാരോട് കല്‍പ്പിക്കുകയാണോ എന്ന് ആരാഞ്ഞ കോടതി കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്. 

facebook twitter