യൂട്യൂബർ ധന്യയുടെ (ഹെലൻ ഓഫ് സ്പാർട്ട) ലൈസൻസ് സസ്‌പെൻഡ് ചെയ്തു

09:21 PM Aug 07, 2026 | വെബ് ടീം

കാസർഗോഡ്: ദേശീയ പാതയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാസർഗോഡ്  പെരുമ്പള രാഗം നിവാസിൽ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.മൂന്നുമാസത്തേക്കാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി.

ജൂലൈ ഒന്നിനാണ്  ധന്യയ്ക്കെതിരെ പൊലീസ് കേസെടുത്തത്.അപകടകരമായ രീതിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഒടിച്ചു പോകുകയായിരുന്നു. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വച്ച് കാർ വീണ്ടും പരിശോധിച്ചപ്പോഴാണ് ധന്യ മദ്യലഹരിയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു. 


More News :