+

കെ കെ രാഗേഷിന് പകരം പുതിയ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടെത്താനുള്ള നീക്കം തുടങ്ങി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷ്  സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെ പകരക്കാരനെ കണ്ടെത്താൻ നീക്കം തുടങ്ങി. കണ്ണൂരിൽ നിന്നുള്ള ചില നേതാക്കളും  ഐഎഎസ് ഉദ്യോഗസ്ഥരും  പാർട്ടിയുടെ പരിഗണനയിലുണ്ട്.

എം വി ജയരാജൻ  സ്ഥാനമൊഴിഞ്ഞതോടെയാണ്  കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയത്. എം വി ജയരാജനെ  പാർട്ടി സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതോടെ  കെ കെ രാഗേഷ്  കണ്ണൂരിലെ പാർട്ടിയുടെ ചുമതല ഏറ്റെടുക്കുന്നത്.

 ഇപ്പോഴത്തെ സാഹചര്യത്തിൽ  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ആരെ കൊണ്ടുവരണമെന്ന കാര്യത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക . 

സ്ഥാനമാനങ്ങൾ കണ്ണൂരുകാർക്ക് ആയി  മാറ്റുന്നു എന്ന ആരോപണം  പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന സാഹചര്യത്തിൽ ആലോചിച്ച നീങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം  തുടർ  ഭരണത്തിന്റെ  കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ  പ്രവർത്തന മേഖലയിൽ മികവ് പുലർത്തുന്ന ഒരാളെ  പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഇപ്പോഴത്തെ തീരുമാനം.  ഒരുപക്ഷേ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും സാധ്യതയുണ്ട്. പാർട്ടിക്ക് താല്പര്യം ഉള്ള ഐഎഎസ് ഉദ്യോഗസ്ഥരോ മുൻ ജനപ്രതിനിധികളോ  പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തണം എന്ന് താല്പര്യം  സെക്രട്ടറിയേറ്റിൽ അറിയിക്കാനാണ്  മുതിർന്ന നേതാക്കന്മാരുടെ തീരുമാനം.

അടുത്ത സെക്രട്ടറിയേറ്റ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത  പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷ് മികവ് പുലർത്തിയത് ആയിട്ടാണ് വിലയിരുത്തൽ  പ്രാദേശികവാദം  പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഉയർന്നുവന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ നിന്നുള്ള ചില നേതാക്കന്മാരെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.

More News :
facebook twitter