ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ആവേശ ജയം

10:21 AM Apr 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ആവേശ ജയം.  സീസണിലെ ആദ്യ സൂപ്പർ ഓവറിലേക്ക് കടന്ന ആവേശകരമായ മത്സരത്തിലാണ് ഡൽഹിയുടെ വിജയം. നിശ്ചിത ഓവറിൽ ഇരു ടീമുകളും 188 റണ്‍സിൽ എത്തിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്.  രാജസ്ഥാൻ ഉയർത്തിയ 11 റണ്‍സ് ഓപ്പണറായി ഇറങ്ങിയ കെഎൽ രാഹുൽ,ട്രിസ്റ്റ്യൻ സ്റ്റബ്സ് എന്നിവർ മറികടന്നതോടെയാണ് ഡല്‍ഹിയുടെ വിജയം. അഞ്ച് വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് 10 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.