+

അപൂർവ ഹൃദയ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച് തൃശൂർ ജനറൽ ആശുപത്രി

തൃശൂർ: കേരളത്തിൽ തന്നെ വളരെ അപൂർവമായി മാത്രം നടക്കുന്ന ഒരു സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം തൃശൂർ ജനറൽ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഹൃദയഭാഗത്തുണ്ടാകുന്ന ജന്മനാലുള്ള ദ്വാരം ഒരു ഉപകരണം വെച്ച് കീഹോൾ വഴി അടയ്ക്കുന്ന അപൂർവ ശസ്ത്രക്രിയയാണ് ഇവിടെ നടത്തിയത്.

ആശുപത്രിയുടെ ഹൃദ്രോഗ വിഭാഗത്തിലെ സുപ്രധാന ഘടകമായ കാത് ലാബിന് കീഴിലാണ് ഈ ശസ്ത്രക്രിയ നടന്നത്. 2022 ഏപ്രിൽ 20ന് പ്രവർത്തനം ആരംഭിച്ച കാത് ലാബ്, വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 3500-ൽ അധികം ഹൃദയ സംബന്ധമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ച് വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 

നൂതനമായ ചികിത്സാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ തൃശൂർ ജനറൽ ആശുപത്രിയുടെ ഹൃദ്രോഗ വിഭാഗം മുന്നിട്ടു നിൽക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ അപൂർവ ശസ്ത്രക്രിയയും കാത് ലാബിൻ്റെ മികച്ച പ്രകടനവും.

പ്രൊസീജർ നയിച്ചത് ഡോ. കൃഷ്‌ണകുമാർ എയും ഡോ. വിവേക് തോമസും, കോൺസൾട്ടന്റ്റ് കാർഡിയോളജിസ്റ്റുമാരാണ്. ഇവരെ സഹായിച്ചത് ഡോ. ആദർശ്, ഡോ. അശ്വതി, കാത് ലാബ് ടെക്‌നീഷ്യൻമാരായ ദിവ്യ, ശ്രീലക്ഷ്മി, നഴ്‌സിംഗ് ഓഫീസർമാരായ ജിന്റോ, ശ്രുതി, ഷഹീദ എന്നിവരടങ്ങിയ പ്രതിഭാശാലികളായ സംഘമായിരുന്നു. ഈ സമ്പൂർണ പ്രൊസീജർ ഡോ. ആൻ്റണി പത്താടൻ പ്രോക്ട് ചെയ്ത്, വിവിധ ഘട്ടങ്ങളിൽ നിർദ്ദേശങ്ങളും പിന്തുണയും നൽകി വിജയത്തിലേക്ക് നയിച്ചു.

More News :
facebook twitter