64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍

02:51 PM Jul 05, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകള്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തും നടക്കും. കലോത്സവവും കായിക മേളയും ജനുവരിയില്‍ നടക്കും. കായിക മേള 'സ്‌കൂള്‍ ഒളിമ്പിക്‌സ്' എന്ന പേരില്‍ തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്‌പെഷ്യല്‍ സ്‌കൂള്‍ മേള മലപ്പുറത്തും നടക്കും.