പുലിക്കളി സംഘങ്ങള്‍ക്ക് 24 ലക്ഷം രൂപ; ധനസഹായ തുക അനുവദിച്ച് ഉത്തരവിറക്കി

12:37 PM Aug 05, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

തൃശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ തുക അനുവദിച്ച് ഉത്തരവിറക്കി. 24 ലക്ഷം രൂപയാണ് പുലിക്കളി സംഘങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. പുലിക്കളി കഴിഞ്ഞ് ഒരു വര്‍ഷം ആകാറായിട്ടും ധനസഹായം അനുവദിക്കാത്തതില്‍ സുരേഷ് ഗോപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പുലിക്കളി സംഘങ്ങള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അടിയന്തരമായി തുക അനുവദിക്കാമെന്നതായിരുന്നു സുരേഷ് ഗോപിയുടെ ഉറപ്പ്. ഇതിന് പിന്നാലെ പുലിക്കളിക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.