ഇന്ന് ചിങ്ങം ഒന്ന്; ഇനി മലയാളികള്‍ക്ക് ഓണക്കാലം

07:14 AM Aug 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കര്‍ക്കിടകത്തിന്റെ ദുരിതത്തില്‍ നിന്ന് പ്രതീക്ഷയുടെ പുലരി, ഇന്ന് ചിങ്ങം ഒന്ന്. നാടിന് ഇനി തിരുവോണത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പ്. പുതുവര്‍ഷം പിറക്കുന്നതോടൊപ്പം പ്രതീക്ഷയുടെ കാര്‍ഷിക സംസ്‌കാരം ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ചിങ്ങ മാസം പിറക്കുന്നത്.
കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തലും കൂടിയാണ് ഇന്ന്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന ചിങ്ങ മാസത്തിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍ . ചിങ്ങമാസമെത്തിയാല്‍ കേരളക്കരയില്‍ എങ്ങും ആഘോഷങ്ങളാണ്. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുയാണ് ഓരോ മലയാളിയും.