+

'ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം ഇന്നത്തേതാണ്',ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് സീമാ വിനീത് വിവാഹിതയായി

ട്രാന്‍സ്‌ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമാ വിനീത് വിവാഹിതയായി. നിശാന്താണ് സീമയുടെ ജീവിതപങ്കാളി. വെള്ള ലെഹങ്കയാണ് സീമാ വിനീതിന്റെ വിവാഹവേഷം. പച്ചയും വെള്ളയും കല്ലുകള്‍ പതിച്ച മാലകളും കമ്മലും വളകളും അഴകിന് മാറ്റേകി. ലളിതമായ മേക്കപ്പാണുണ്ടായിരുന്നത്. സീമയോട് യോജിക്കും വിധം അതേ നിറത്തിലുള്ള കുര്‍ത്തയാണ് നിശാന്ത് ധരിച്ചത്. ഒപ്പം തന്റെ പ്രിയതമയ്ക്ക് സമാനമായി പച്ചയും വെള്ളയും മുത്തുകളുള്ള മാലയുമുണ്ടായിരുന്നു.

വിവാഹദിനത്തില്‍ സീമയുടെ കവിളിലും നെറ്റിയിലും നിശാന്ത് സ്‌നേഹചുംബനം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് സീമാ വിനീത് പങ്കുവെച്ചത്. 'ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം ഇന്നത്തേതാണ്' എന്നാണ് സീമ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ വധൂവരന്മാര്‍ക്ക് ആശംസകളര്‍പ്പിച്ച് കമന്റുകളിട്ടത്.സാമൂഹികമാധ്യമങ്ങളിലൂടെ സീമ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്.

കഴിഞ്ഞദിവസം ഇരുവരുമൊന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും സീമ പങ്കുവെച്ചിരുന്നു.

 

facebook twitter