ഇന്ത്യ-പാക് സംഘര്‍ഷം: മൂന്നാം കക്ഷി ഇടപെട്ടു; ഇന്ത്യയുടെ വാദം തള്ളി ഡോണള്‍ഡ് ട്രംപ്

11:30 AM May 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മൂന്നാം കക്ഷി ഇടപ്പെട്ടില്ലെന്ന ഇന്ത്യയുടെ വാദം തള്ളി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാരം ആയുധമാക്കി തന്റെ ഭരണകൂടമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കിയതെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു. സൗദി-യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം യോഗത്തില്‍ സംസാരിക്കയെയാണ് ട്രംപിന്റെ പരാമര്‍ശം.