ട്രംപ് ഭരണകൂടത്തില്‍ അഴിച്ചുപണി; ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെ നീക്കി

10:10 AM May 02, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി ട്രംപ്. അമേരിക്കയുടെ യുഎന്‍ അംബാസ്സഡറാക്കിയാണ് വാള്‍ട്‌സിന് പകര ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം, വാള്‍ട്‌സിന് പകരം മാര്‍ക്കോ റുബിയോ താല്‍കാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും. അമേരിക്കയുടെ പുതിയ യുഎന്‍ അംബാസഡര്‍ ആയി തെരഞ്ഞെടുത്തതോടെ ന്യൂയോര്‍ക്കില്‍  അമേരിക്കയുടെ യുഎന്‍ മിഷന് മൈക്ക് വാള്‍ട്‌സ് നേതൃത്വം നല്‍കും.