ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉടനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന ബിഗ് ബ്യൂട്ടിഫുള്‍ എന്ന പരിപാടിയിലാണ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായി വ്യാപാര കരാര്‍ ഒപ്പുവെച്ചെന്നും ട്രംപ് പറഞ്ഞു.ഇന്ത്യയും അമേരിക്കയും വ്യാപാര കരാറുമായി ബന്ധപ്പെട്ട് നാല് ദിവസത്തോളം ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും വ്യാവസായി, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി പ്രവേശം, താരീഫ് ഇളവുകള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച.