+

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി. പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദു കോൺഗ്രസ് വിട്ടു. പഞ്ചാബ് PPCC പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ വാറിംഗിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയായിരുന്നു രാജിപ്രഖ്യാപനം. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് നവ്ജോത് കൗർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി PCC അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്തെന്നും പാർട്ടിയെ വിറ്റെന്നും നവ്ജോത് കൗർ വിമർശിച്ചു. കഴിഞ്ഞ മാസം പാർട്ടിയിൽ നിന്നും നവ്ജോത് കൗറിനെ സസ്പെൻഡ് ചെയ്തിരുന്നു. മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായാണ് നവജോത് കൗർ കോൺഗ്രസ് വിട്ടത്.

More News :
facebook twitter