+

യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്‌പെയിന്‍ ഫൈനലില്‍

യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്‌പെയിന്‍ ഫൈനലില്‍. സെമിയില്‍ ഫ്രാന്‍സിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയിന്റെ ജയം. നിക്കോ വില്യംസ് , മിഖേല്‍ മെറീനോ , ലമീന്‍ യമാല്‍ , പെദ്രി  എന്നിവര്‍ സ്പെയിനിനു വേണ്ടി ഗോള്‍ നേടി. കിലിയന്‍ എംബപെ , റയാന്‍ ഷെര്‍ക്കി , റാന്‍ഡല്‍ കൊളോ മുവാനി  എന്നിവരാണ് ഫ്രാന്‍സിനു വേണ്ടി ഗോള്‍ നേടിയത്.ഫൈനലില്‍ പോര്‍ചുഗലാണ് സ്‌പെയിന്റെ എതിരാളികള്‍. ഈ മാസം എട്ടിനാണ് ഫൈനല്‍.

facebook twitter