ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നങ്ങളില്‍ ഇടപെട്ട് യുഎന്‍

09:16 AM Apr 30, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായ ഉണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫുമായും ഗുട്ടെറസ് ഫോണില്‍ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച അന്റോണിയോ ഗുട്ടെറസ്  സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെടാമെന്നും ഇരുവരെയും അറിയിച്ചു.