TRF നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

09:49 AM Jul 18, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ലഷ്‌കര്‍ ഇ ത്വയ്ബയുടെ ശാഖയായ ദ റസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ വകുപ്പുകള്‍ പ്രകാരം ടിആര്‍എഫിനെ നിയുക്ത വിദേശ ഭീകരസംഘടനയായും, ആഗോള ഭീകര സംഘടനയായും പ്രഖ്യാപിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഏപ്രിലില്‍ 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2008ല്‍ ലഷ്‌കര്‍ ഇ തൊയ്ബ നടത്തിയ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയില്‍ സാധാരണക്കാര്‍ക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിതെന്നും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും ഭീകരതയെ ചെറുക്കുന്നതിനും പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് നീതിക്കുവേണ്ടിയുള്ള പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനും യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും മാര്‍ക്കോ റൂബിയെ വ്യക്തമാക്കി.