തീപിടിച്ച സിംഗപ്പൂര്‍ വാന്‍ഹായ് ചരക്ക് കപ്പലിലെ കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞു തുടങ്ങി. ആലപ്പുഴ വളഞ്ഞവഴി കാക്കാഴം കടപ്പുറത്താണ് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞത്. വാന്ഹായിലെ ലൈഫ് ബോട്ട് ആലപ്പുഴ തീരത്തടിഞ്ഞു. പറവൂര്‍ അറക്കപ്പൊഴി തീരത്താണ് ലൈഫ് ബോട്ട് അടിഞ്ഞത്. ലൈഫ് ബോട്ടില്‍ വാന്‍ഹായ് സിംഗപ്പൂര്‍ എന്ന മുദ്രയുണ്ട്. ഇന്നലെ രാത്രിയിലാണ് ബോട്ട് തീരത്തടിഞ്ഞത്. ചരക്ക് കപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്നറുകള്‍ ഇന്ന് തീരത്തടിയുമെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ,കൊല്ലം തീരങ്ങളിലാണ് കണ്ടെയ്നറുകള്‍ അടിയാനുള്ള സാധ്യത. കണ്ടെയ്നറുകള്‍ കണ്ടെത്തിയാല്‍ 200 മീറ്റര്‍ ദൂരം അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.