+

മണിപ്പൂരിൽ രാഷ്ട്രപതിഭരണം പിൻവലിച്ചു;'വാസ്കോ ഡി ഗാമ 11 മാസം കൊണ്ട് ഇന്ത്യയിലെത്തി; മോദിക്ക് മണിപ്പൂരിലെത്താൻ 2 വർഷം വേണ്ടി വന്നു'വെന്ന് ഖർഗെ

ന്യൂഡൽഹി:മണിപ്പൂരിൽ രാഷ്ട്രപതിഭരണം പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അടിയന്തരമായി മണിപ്പൂരിലെ രാഷ്ട്രപതിഭരണം പിൻവലിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. ആർട്ടിക്കൾ 356 പ്രകാരം പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണമാണ് പിൻവലിക്കുന്നത്. മണിപ്പൂരിൽ സർക്കാർ രുപീകരിക്കുന്നതിന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിഭരണം പിൻവലിച്ച് ഉത്തരവിറങ്ങിയത്.

അതേ സമയം മണിപ്പൂർ സന്ദർശിക്കാൻ വൈകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വാസ്കോ ഡി ഗാമ 11 മാസമെടുത്താണ് 15ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയത്. എന്നാൽ, പ്രധാനമന്ത്രി നരേ​ന്ദ്ര മോദിക്ക് രാജ്യസഭയിലെത്താൻ രണ്ട് വർഷം വേണ്ടി വന്നുവെന്ന് ഖാർഗെ രാജ്യസഭയിൽ കുറ്റപ്പെടുത്തി.ഈ രീതിയിലാണോ വടക്കു-കിഴക്കൻ ഇന്ത്യയോടുള്ള നിങ്ങളുടെ ആശങ്ക പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ കത്തുമ്പോൾ സർക്കാർ മൗനം പാലിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് സമുദായങ്ങൾ തമ്മിലുള്ള വംശീയകലാപത്തിൽ 200ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. 70,000 പേർ ഭവനരഹിതരായി. ആഫ്രിക്ക വഴി വാസ്കോ ഡി ഗാമ 11 മാസം കൊണ്ടാണ് പോർച്ചഗലിൽ നിന്ന് ഇന്ത്യയിലെത്തിയത്. ക്രിസ്റ്റഫർ കൊളംബസ് ഒമ്പത് മാസം കൊണ്ടാണ് സ്​പെയിനിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് എത്തിയത്. എന്നാൽ, മോദിക്ക് മണിപ്പൂരിലെത്താൻ രണ്ട് വർഷം വേണ്ടി വന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.


More News :
facebook twitter