പോപ് ഫ്രാന്‍സിസിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന്റെ തിയതി ഇന്നറിയാം

04:09 PM Apr 28, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പോപ് ഫ്രാന്‍സിസിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന്റെ തിയതി ഇന്നറിയാം. തിയതി നിശ്ചയിക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗം വത്തിക്കാനില്‍ തുടങ്ങി.കമര്‍ലംഗോ കര്‍ദിനാള്‍ കെവിന്‍ ഫാരലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുതിര്‍ന്ന കര്‍ദിനാള്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ഒന്‍പതു ദിവസത്തെ അനുസ്മരണ പ്രാര്‍ത്ഥന മെയ് നാലിന് സമാപിക്കും. തൊട്ടടുത്ത ദിവസം കോണ്‍ക്ലേവ് ആരംഭിക്കും.135 കര്‍ദിനാള്‍മാര്‍ക്കാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്.