കൊച്ചി: കനത്ത പോളിങ്ങോടെ സംസ്ഥാനത്തെ വോട്ടെടുപ്പ് വ്യാഴാഴ്ച പൂർത്തിയായതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വിക്കിപീഡിയ പേജ് ആരോ എഡിറ്റ് ചെയ്തു. വി ഡി സതീശനെ കേരളത്തിന്‍റെ 13-ാം മുഖ്യമന്ത്രിയാക്കി കൊണ്ടായിരുന്നു ആദ്യ എഡിറ്റിംഗ്. 2026 മേയ് നാലിന് ചുമതലയേറ്റതെന്നും എഡിറ്റ് ഹിസ്റ്ററിയിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.
പിന്നാലെ അദ്ദേഹത്തിന്‍റെ പേജിൽ വീണ്ടും എഡിറ്റിംഗ് ചെയ്തിട്ടുണ്ട്. ഇപ്പോൾ പരിശോധിച്ചാൽ വി ഡി സതീശൻ പ്രതിപക്ഷ നേതാവ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ ചുമതയേറ്റ ദിനം 2026 മേയ് നാല് എന്ന് തന്നെയാണുള്ളത്.
More News :