+

വിജയ് മാന്ത്രിക സംഖ്യ കടന്നു; കേവല ഭൂരിപക്ഷമായി; തമിഴ് രാഷ്ട്രീയത്തിൽ ദ്രാവിഡ ഭരണത്തിന് അന്ത്യം

ചെന്നൈ:തമിഴ് നാട്ടിൽ ദളപതി വിജയ് ഭരണത്തിലേക്ക്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിക്കൊണ്ടിരുന്ന വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് ഒടുവിൽ ഇടതുപക്ഷത്തിന്റെയും വിസികെയുടെയും പിന്തുണ ലഭിച്ചതോടെ ഭരണമുറപ്പിച്ചു.234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി വിജയ്‌ക്ക് ആവശ്യമായിരുന്നു. കോൺഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ (VCK) എന്നീ പാർട്ടികൾ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേർന്നു.

ടിവികെ ഭാരവാഹി കാമരാജ് ചെന്നൈയിൽ മാധ്യമങ്ങളോട് ഈ വാർത്ത സ്ഥിരീകരിച്ചു. "ജനവിധി മാനിച്ചുകൊണ്ട് സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകാൻ സിപിഐ, സിപിഎം, വിസികെ എന്നീ പാർട്ടികൾ തീരുമാനിച്ചതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. വിജയ്‌യെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാക്കാൻ അവർ തയ്യാറായതോടെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചിരിക്കുന്നു."


facebook twitter