+

വിപഞ്ചികയുടെ മരണം; മകളുടെ സംസ്‌കാരം ഇന്ന് ഷാര്‍ജയില്‍ നടക്കും

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മകളുടെ സംസ്‌കാരം ഇന്ന് ഷാര്‍ജയില്‍ നടക്കും. സംസ്‌കാരം വൈകുന്നത് ഒഴിവാക്കാനാണ് കുഞ്ഞിനെയും വിപഞ്ചികയ്‌ക്കൊപ്പം സംസ്‌കരിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്തതെന്ന് വിപഞ്ചികയുടെ കുടുംബം അറിയിച്ചു. നാട്ടിലെ നിയമ നടപടികള്‍ തുടരും. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യില്ലെന്നും നിലവില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വിശ്വാസമുണ്ടെന്നും കുടുംബം അറിയിച്ചു. അതേസമയം കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി ഹർജിയിൽ ഭർത്താവ് നിതീഷിനെയും കേസിൽ കക്ഷി ചേർക്കാൻ നിർദേശിച്ചിരുന്നു.

facebook twitter