നിലമ്പൂരില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്. 263 ബൂത്തുകളിലായി 2,32,384 വോട്ടര്‍മാരാണ് ഇന്ന് വോട്ട് ചെയ്യുക. രാവിലെ 7 മണി മുതല്‍ ആരംഭിച്ച പോളിങ് വൈകീട്ട് 6 മണിക്ക് പൂര്‍ത്തിയാകും. പ്രധാന മുന്നണി സ്ഥാനാര്‍ഥികളായ എം.സ്വരാജിനും ആര്യാടന് ഷൗക്കത്തിനും പുറമെ പി.വി അന്‍വറിന്റെയും സാന്നിധ്യം മത്സരത്തിന് മൂര്‍ച്ച കൂട്ടും.