വഖഫ് നിയമഭേഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

10:58 AM May 05, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വഖഫ് നിയമഭേഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേകബെഞ്ച് കേസ് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി വഖഫില്‍ തല്‍സ്ഥിതി തുടരണമെന്ന് പ്രസ്താവിച്ചിരുന്നു. വഖഫ് സ്വത്തുക്കള്‍ അല്ലാതാക്കാനോ വഖഫ് കൗണ്‍സിലില്‍ പുതിയ നിയമനങ്ങള്‍ നടത്താനോ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്രത്തിന് കൂടുതല്‍ രേഖകള്‍ നല്‍കാന്‍ കോടതി സമയം നല്‍കിയിരുന്നു. വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ മുസ്ലീം ലീഗും സമസ്തയും എതിര്‍സത്യവാങ്മൂലം നല്‍കിയിരുന്നു.