+

കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 31) അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ നാളെ (മെയ് 31) അവധി.കോട്ടയം ജില്ലയിൽ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(മെയ് 31) അവധി. മുൻ നിശ്ചയിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

കൊല്ലം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മെയ് 31ന് അവധി.

ഇടുക്കി ജില്ലയിൽ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(മെയ് 31) അവധി.

 


facebook twitter