+

മക്കൾ സാക്ഷി; ആമീര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി

മുംബൈ: ബോളിവുഡ് താരം ആമിർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി. ബാന്ദ്രയിലെ വസതിയിൽ വച്ച് ലളിതമായാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ഏറെനാളുകളായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ വർഷം തന്‍റെ 60ാം പിറന്നാൾ ദിനത്തിലായിരുന്നു പ്രണയിനിയെ എല്ലാവർക്കും താരം പരിചയപ്പെടുത്തിയത്.25 വര്‍ഷത്തോളം പരിചയമുള്ള സുഹൃത്തുക്കളാണ് ഇരുവരും. ബെംഗളൂരു സ്വദേശിനിയായ ഗൗരി ഫാഷന്‍, ബ്യൂട്ടി, വെല്‍നെസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണ്. ബാല്യകാല സുഹൃത്ത് റീന ദത്ത, സംവിധായിക കിരണ്‍ റാവു എന്നുവരുമായുള്ള വിവാഹബന്ധം നേരത്തെ വേര്‍പ്പെടുത്തിയിരുന്നു.1986ൽ റീന ദത്തയുമായി ആയിരുന്നു ആമിറിന്‍റെ ആദ്യ വിവാഹം. ഇരുവർക്കും ജുനൈദ്, ഇറ എന്നീ രണ്ടു മക്കളുമുണ്ട്. വേർപിരിഞ്ഞതിനു ശേഷം 2001 മുതൽ കിരൺ റാവുവുമായി പരിചയത്തിലായി. 2005ൽ ഇരുവരും വിവാഹിതരായി. ആസാദ് എന്നൊരു മകനുണ്ട്. 2021ൽ ഇരുവരും പിരിഞ്ഞു

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തന്റെ സ്വകാര്യ ജീവിതം എപ്പോഴും മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. അതുകൊണ്ടുതന്നെ അതീവ രഹസ്യമായും ലളിതമായുമാണ് ചടങ്ങുകള്‍ നടത്തിയത്.


More News :
facebook twitter