വിവാഹസമയത്ത്​ സ്ത്രീകൾക്ക്​ നൽകുന്ന സ്വർണാഭരണത്തിന്​ രേഖാമൂലമുള്ള തെളിവുകള്‍ വേണ്ടതില്ലെന്ന് കോടതി

03:26 PM Apr 30, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

വിവാഹസമയത്ത്​ സ്ത്രീകൾക്ക്​ നൽകുന്ന സ്വർണാഭരണത്തിന്​ രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തത്​ നീതിനിഷേധത്തിന്​ കാരണമാവരുതെന്ന്​ ഹൈക്കോടതി. ഇത്തരം ആഭരണങ്ങളുടെ കൈമാറലുകൾക്ക്​ സ്വകാര്യ സ്വഭാവമുള്ളതിനാൽ സ്ത്രീകൾക്ക്​ തെളിവുകൾ ഹാജരാക്കാനാവാത്ത അവസ്ഥയുണ്ടെന് വിലയിരുത്തിയാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ്​ എം.ബി. സ്​നേഹല എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. ഭർത്താവുമായി പിരിഞ്ഞതിനെത്തുടർന്ന്​ വിവാഹസമയത്ത്​ തനിക്ക്​ തന്ന  സ്വർണാഭരണങ്ങളും വീട്ടുസാധനങ്ങളും തിരികെ നൽകണമെന്ന ആവശ്യം എറണാകുളം കുടുംബകോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശിനി നൽകിയ അപ്പീൽ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.