കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; സംഭവം പീച്ചി മയിലാടും പാറയിൽ

10:43 PM Feb 03, 2026 | വെബ് ടീം

തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.പീച്ചി മയിലാടും പാറയിലാണ് സംഭവം.മയിലാടുംപാറ സ്വദേശി ഷിജോ (35) ആണ് കൊല്ലപ്പെട്ടത്.വനമേഖലയിലാണ് കാട്ടാനാക്രമണം ഉണ്ടായത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണ സംഭവം. ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ആക്രമണം.മൃതദേഹം വനത്തിൽ നിന്ന് പുറത്ത് എത്തിക്കാൻ നടപടി തുടങ്ങി.