തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പ്രഖ്യാപിച്ചത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി തിരുവനന്തപുരം സ്വദേശി വി. മനുപ്രസാദിനെയും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയായി കോഴിക്കോട് സ്വദേശി നവ്യ ഹരിദാസിനെയും തെരഞ്ഞെടുത്തു.
ഒ.ബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷനായി എം. പ്രേമന് മാസ്റ്റർ (മലപ്പുറം), എസ്.സി മോര്‍ച്ച അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാട്, എസ്.ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷനായി മുകുന്ദന് പള്ളിയറ, മൈനോറിറ്റി മോർച്ച അധ്യക്ഷനായി സുമിത് ജോര്‍ജ്, കിസ്സാൻ മോർച്ച അധ്യക്ഷനായി ഷാജി രാഘവൻ എന്നിവരെയും തെരഞ്ഞെടുത്തു.ര
ണ്ടു തവണയായി കോഴിക്കോട് കോർപറേഷൻ കൗൺസിൽ അംഗമാണ് നവ്യ. നിലവിൽ കൗൺസിലിലെ പാർട്ടി ലീഡറാണ്. വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.