കാസർഗോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവാണെന്നാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു. വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പത്താം ക്ലാസ്സുകാരി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്.
More News :